തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, നഗരഗ്രാമാസൂത്രണം എന്നീ അഞ്ചു സര്‍വ്വീസുകളെ ഏകോപിപ്പിച്ചുകൊണ്ട് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിക്കുന്നതിനു വേണ്ടി ആരംഭിച്ചിട്ടുള്ള ഓഫീസ് സംവിധാനമാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്.
ഏകീകൃത സര്‍വ്വീസ് രൂപീകരണത്തിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുക, ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങള്‍ അന്തിമമാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുക, കരട് വിശേഷാല്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട സീനിയോറിറ്റി ലിസ്റ്റ് കുറ്റമറ്റതാക്കുക, നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ റേഷ്യോ നിശ്ചയിക്കുക, കരട് വിശേഷാല്‍ ചട്ടത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുക, ജീവനക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കുക തുടങ്ങിയവയാണ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന്റെ പ്രാഥമിക ചുമതലകള്‍.
27.01.2018-ലെ സ.ഉ (കൈ) നം.10/2018/തസ്വഭവ പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായി ശ്രീ. എ. അജിത് കുമാര്‍, ഐ.എ.എസ്. നിയമിതനാവുകയും 15.03.2018 ന് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കുകയും ചെയ്തു.
തീരുവനന്തപുരം നന്തന്‍കോടുള്ള സ്വരാജ് ഭവനില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന്‍റെ ആസ്ഥാനം.
- 7138 views