ഫീസ് ഘടന

വിവരാവാകാശ നിയമം 2005 - വകുപ്പ് 27 പ്രകാരം ഈ നിയമം നടപ്പിലാക്കുവാനുള്ള ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം അതത് സർക്കാരുകൾക്കാണ്. അതിൻപ്രകാരം കേരള സർക്കാർ 2006 ൽ കേരള RTI (റെഗുലേഷൻ ഓഫ് ഫീ & കോസ്റ്റ് ) റൂൾസ് പുറപ്പെടുവിക്കുകയും 28.10.2021 ലെ G.O.(P) No. 30/2021/GAD നമ്പർ വിജ്ഞാപനം പ്രകാരം ടി റൂൾസ് ഭേദഗതി ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

  •  പ്രസ്തുത റൂളിലെ റൂൾ 3 പ്രകാരം വിവരാവകാശ അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ് ആയി 10 രൂപ കോർട്ട്ഫീ സ്റ്റാംപ് ആയോ സർക്കാർ ട്രഷറിയിലെ 0070-60-118-99-റെസിപ്റ്റ്സ് അണ്ടർ ആർടിഐ ആക്ട് എന്ന ശീർഷകത്തിൽ ഒടുക്കിയ ചലാൻ ആയോ , ഡിമാൻഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ മുഖേനയോ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ / സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എന്നിവരുടെ ഓഫിസുകളിൽ നേരിട്ടു പണമടച്ച രസീത് മുഖേനയോ അടക്കേണ്ടതാണ്.
  • പ്രസ്തുത റൂളിലെ റൂൾ 4 പ്രകാരം താഴെ പറയുന്ന പ്രകാരം വിവരങ്ങൾ നൽകുന്നതിനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളതാകുന്നു.
  1. വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് ഓരോ പേജിനും: 3 രൂപ.
  2. വലിപ്പം കൂടുതലുള്ള പേപ്പറില്‍ (A3 മുതലായവ ) വിവരങ്ങള്‍ ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ ചെലവ്.
  3. സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ വില/ചെലവ്.
  4. പ്രിന്റഡ് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോ പേജിനും) : 3 രൂപ
  5. സി.ഡി., ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോന്നിനും) : 75 രൂപ.
  6. രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനുശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം

                പ്രസ്തുത തുക സർക്കാർ ട്രഷറിയിലെ 0070-60-118-99-റെസിപ്റ്റ്സ് അണ്ടർ ആർടിഐ ആക്ട് എന്ന ശീർഷകത്തിൽ ഒടുക്കിയ ചലാൻ ആയോ , ഡിമാൻഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ മുഖേനയോ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ / സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എന്നിവരുടെ ഓഫിസുകളിൽ നേരിട്ടു പണമടച്ച രസീത് മുഖേനയോ അടയ്ക്കാവുന്നതാണ് .

** ബി പി എൽ അപേക്ഷകർക്ക് അപേക്ഷ ഫീസ് ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനു ബി പി എൽ വിഭാഗക്കാർ ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭ/കോർപ്പറേഷൻ സെക്രട്ടറി ഈ ഉദ്ദേശത്തിന് വേണ്ടി നൽകിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. [വകുപ്പ് 7 (5 ) - ബി പി എൽ വിഭാഗക്കാർക്ക് സൗജന്യമായി ലഭിക്കുന്ന പകർപ്പ് 20 പേജുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട് ]